കുവൈത്തിൽ ഇന്ന് 520 പേർക്ക് കോവിഡ്; 911 പേർക്ക് രോഗമുക്തി


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 520 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2985 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ ആണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 911 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 34952 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 25048 ഉം ആയി ഉയർന്നു. പുതിയ രോഗികളി 86 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9722 ആയി.

24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 285 ആയി. നിലവിൽ 9619 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 172 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 330129 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed