വർഗീയ പ്രചാരണം: എൻ. ഗോപാലകൃഷ്ണനെതിരേ കേസ്


തൃശൂർ: വർഗീയ പ്രചാരണം നടത്തിയ സംഘപരിവാർ സൈദ്ധാന്തികൻ എൻ. ഗോപാലകൃഷ്ണനെതിരേ കേസ്. രാജ്യത്ത് കോവിഡ് പടർത്തിയത് മുസ്ലിംകളാണെന്ന പരാമർശത്തിന്‍റെ പേരിലാണു കേസ്. ഐപിസി 153, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണു കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ഉസ്മാനാണു പരാതിക്കാരൻ.  രാജ്യത്ത് കോവിഡ് പടർത്തിയതു മുസ്ലിംകളാണെന്നു പറയുന്ന വീഡിയോ ഗോപാലകൃഷ്ണൻ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ഇതിന്‍റെ വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed