"പെയ്തൊഴിയും നേരം": ഇന്ന് ഫെയ്സ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യുന്നു
La Lumiere Cine Hub ന്റെ ബാനറിൽ നിർമ്മിച്ച "പെയ്തൊഴിയും നേരം" എന്ന ഹ്രസ്വചിത്രം, പ്രശസ്ത മലയാളചലച്ചിത്ര നടൻ ശ്രീ അജു വർഗ്ഗീസിനോടൊപ്പം, മീഡിൽ ഈസ്റ്റിലെ പ്രവാസി സാമൂഹ്യ- സാംസ്കാരിക- സാഹിത്യ- കലാ രംഗങ്ങളിൽ കൈയൊപ്പ് ചാർത്തിയ പ്രഗത്ഭ വ്യക്തിത്വങ്ങളായ എൻ.അജിത് കുമാർ, സബീന.എം .സാലി, ബഷീർ തിക്കോടി, മൊയ്തീൻകോയ. കെ.കെ, പി.ഉണ്ണിക്കൃഷ്ണൻ ,ഷെമീജ് കുമാർ, അബ്ദുറഹിമാൻ പുറക്കാട് , പി.വി. വിജയ രാഘവൻ എന്നിവർ ഇന്ന് (10-06-2020) ഇന്ത്യൻ സമയം വൈകുന്നേരം 4.30 ന് ഫെയ്സ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




