തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു


ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ മരിച്ചു.  ജെ അൻപഴകൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ധലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. 

ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ്.  കൊവിഡ് പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകൻ.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed