ഫീനാകെയർ ഫണ്ടിലേയ്ക്ക് സംഭാവനയായി ലഭിച്ചത് നൂറ് മില്യൺ ഡോളർ


മനാമ: കൊവിഡ് 19 ഉണ്ടാക്കിയിരിക്കുന്ന സാന്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫണ്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫീനാകെയർ പദ്ധതിയിലേയ്ക്ക് നൂറ് മില്യൺ ഡോളറിൽ അധികം ലഭിച്ചതായി ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സഈദ് അറിയിച്ചു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് സംഭാവനകൾ ശേഖരിച്ചത്. വിദേശികളടക്കമുള്ളവർ ഇതിൽ പങ്കെടുത്തു. ഇതിലേയ്ക്ക് സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർക്ക് വരും ദിവസങ്ങളിലും ഇത് ചെയ്യാവുന്നതാണെന്നും ഡോ. മുസ്തഫാ അൽ സഈദ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed