പന്തീരാങ്കാവ് യുഎപിഎ കേസ്; മാധ്യമപ്രവർത്തകനടക്കം മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ രണ്ട് പേരെയും കോഴിക്കോട്ടെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയുമാണ് കസ്റ്റഡിയിലെടുത്തത്.
പന്തീരാങ്കാവ് കേസിൽ എൻഐഎ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. അലൻ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസൽ രണ്ടാം പ്രതിയും സിപി ഉസ്മാൻ മൂന്നാം പ്രതിയുമാണ്. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

