ബ്രെയിനോ ബ്രെയിൻ ഫെസ്റ്റ്:രണ്ടാമത് അബാക്കസ് ഫെസ്റ്റിവൽ ബഹ്‌റൈനിൽ
കുട്ടികളുടെ പരിശീലന സ്‌ഥാപനമായ ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും ദേശീയ അബാക്കസ് മത്സരവും പ്രൈഡ് ഓഫ് ഇന്ത്യൻ എജുക്കേഷൻ അവാർഡും സംഘടിപ്പിക്കുന്നു. നവംബർ 23 ശനിയാഴ്ച രാവിലെ 9;45 മുതൽ വൈകീട്ട് 4.30 വരെബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചാണ് പരിപാടി നടക്കുക.ചടങ്ങിൽ കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സലാ താഹർ താരാദാ വിശിഷ്ടാതിഥി ആയിരിക്കും. 42 രാജ്യങ്ങളിലായി 950 സെന്ററുകളിൽ വ്യാപിച്ചുകിടക്കുന്ന ബ്രെയിനോ ബ്രെയിൻ വേൾഡ് ക്വാളിറ്റി പ്രമോഷൻ കൗൺസിലിന്റെ മികച്ച കിഡ്‌സ് എജുക്കേഷണൽ ബ്രാൻഡ് അവാർഡ് ലഭിച്ച സ്‌ഥാപനമാണ്. കൂടുതൽ വിവരങ്ങൾക്കു ഹിമ ജോർജ്ജ് (39210220) .വെബ്‌സൈറ്റ് www.brainobrainbahrain.com

