നൃത്ത അരങ്ങേറ്റം നവംബർ 22 വെള്ളിയാഴ്ച
മനാമ:ബഹ്‌റൈനിലെ നൃത്താധ്യാപിക ശ്രീകല ശശികുമാറിന്റെ നേതൃത്വത്തിൽ സരസ്വതി കലാമന്ദിറിൽ നൃത്തം അഭ്യസിക്കുന്ന വിദ്യാർഥിനികളുടെ നൃത്ത അരങ്ങേറ്റം കോൺവെക്സ് ഈവന്റ്‌സിന്റെ സഹകരണത്തോടെ നവംബർ 22 ന് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് 6.30 ന് ആണ് പരിപാടി.ഭാർഗവി ശിവശങ്കരൻ,ഗായത്രി റോഷൻ,ജിയന്നാ ജൈസൺ,താൻസിയ,റെബേക്കാ,ആഷ്‌ലിൻ,ആര്യ പ്രസാദ്,പ്രതീക്ഷ ബിന്നി,ജെറീന മറിയം തോമസ്,ആഞ്ചലീന ജോൺ ചെറിയാൻ എന്നീ വിദ്യാർഥിനികളാണ് നൃത്തത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

