മഹാരാഷ്ട്രയില്‍ ഡിസംബറിന് മുന്‍പ് സര്‍ക്കാര്‍ രൂപികരിക്കുമെന്ന് സഞ്ജയ് റാവത്ത്


മുംബൈ: ആശങ്കയിലായിരിക്കുന്ന മഹാരാഷ്ട്രയില്‍ ഡിസംബറിന് മുന്‍പ് സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ചിത്രം വ്യക്തമാകും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തടസ്സങ്ങള്‍ മാറാന്‍ പോകുകയാണെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.
അഞ്ച് - ആറ് ദിവസത്തിനുള്ളി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ഡിസംബര്‍ മാസത്തിന് മുന്‍പേ മഹാരാഷ്ട്രയില്‍ കരുത്തുറ്റ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു. ശരദ് പവാറിന് പിന്നാലെ മഹാരാഷ്ട്രയിലെ എല്ലാ എംപിമാരും പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കും. കര്‍ഷകര്‍ക്ക് കഴിയാവുന്ന എല്ലാവിധ സഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷയെന്നും ശിവസേന നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 12 മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed