ജ്വല്ലറി അറേബ്യയ്ക്ക് തുടക്കമായി
മനാമ:ബഹ്‌റൈനിലെ പ്രധാന പരിപാടികളിൽ ഒന്നായ ജ്വല്ലറി അറേബ്യാ ബഹ്‌റൈൻ എക്സിബിഷൻ ഹാളിൽ ആരംഭിച്ചു. നവംബർ 23 വരെ തുടരുന്ന പരിപാടി എല്ലാ ദിവസവും വൈകീട്ട് 4 മണി മുതൽ രാത്രി 10 മണി വരെയും അവസാന ദിവസം നവംബർ 23 ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം ഉണ്ടാവുക.ബഹ്‌റൈൻ പ്രധാനമന്ത്രി റോയൽ ഹിസ് ഹൈനസ് പ്രിൻസ് ഖലീഫാ ബിൻസൽമാൻ അൽ ഖലീഫയുടെ രക്ഷാകര്തൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബ്രാൻഡഡ് ആഭരണങ്ങൾ ,ഡയമണ്ടുകൾ,വാച്ചുകൾ തുടങ്ങിയവയും പ്രദർശനത്തിൽ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്.ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകളും ഈ പ്രദർശനത്തിൽ സംബന്ധിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണെങ്കിലും എക്സിബിഷൻ സെന്ററിലോ ഓൺലൈൻ വഴിയോ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

