കെ.എസ്.യു മാര്‍ച്ചിലെ സംഘര്‍ഷം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം


തിരുവനന്തപുരം:ഇന്നലെ കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് തുടങ്ങിയവർക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. കെ.എം. അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മർദ്ദനമേൽക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടി. ചോദ്യോത്തരവേള നിർത്തിവെച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തവേള ബഹിഷ്കരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എന്നാൽ ഷാഫി ഉൾപ്പെടെയുള്ളവരെ താൻ ആശുപത്രിയിൽ സന്ദർശിച്ചുവെന്നും ഡോക്ടറോട് സംസാരിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി. ചോദ്യോത്തരവേള തുടരട്ടേയെന്നും സ്പീക്കർ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോൾ പരിഗണിക്കാമെന്നും സ്പീക്കർ അറിയിച്ചു. ഇതോടെ പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയാണ്.

article-image

കേരളസർവകലാശാല മാർക്ക് ദാനത്തിനെതിരെ കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിൽ എം.എൽ.എ, സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റത്. പി.ടി തോമസ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ഇവരെ പിരിച്ച് വിടാൻ പോലീസ് ജലപീരങ്കിയും മൂന്ന് പ്രാവശ്യം കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്‍.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed