ബഹ്‌റൈനിൽ 'ഇന്ത്യൻ ലയൺസ് ' ക്രിക്കറ്റ് ക്ലബ്ബ് ആരംഭിച്ചു
മനാമ:ബഹ്‌റൈനിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തി 'ഇന്ത്യൻ ലയൺസ് ' എന്ന പേരിൽ ക്രിക്കറ്റ് ക്ലബ്ബ് ആരംഭിച്ചു . കഴിഞ്ഞ ദിവസം ഡെൽമൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ ഔദ്യോഗിക ലോഞ്ചിംഗും ജേഴ്‌സി പ്രകാശനവും നടന്നു.ചടങ്ങിൽ ബഹ്‌റൈൻ ദേശീയ കളിക്കാർ കൂടിയായ ഇന്ത്യൻ ലയൺസ് ക്യാപ്റ്റൻ പ്രശാന്ത് കുറോപ് സിക്ദർ,സത്യാ എന്നിവരും മറ്റു ടീം അംഗങ്ങളും സംബന്ധിച്ചു.ബെഹ്‌ബെഹാനി ബ്രദേഴ്‌സ് ഗ്രൂപ്പ് ഹെഡ് ശ്രീധർ തേറമ്പിൽ,ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി യാസർ സഫർ,ട്രെഷറർ സയ്ദ് റിസ്‌വാൻ,കാരവൻ ഹോട്ടൽ ഗ്രൂപ്പ് ജി എം മോഹൻ പിള്ള എന്നിവരും സംബന്ധിച്ചു.ബഹ്‌റൈനിൽ നടക്കുന്നതും ഭാവിയിൽ നടക്കുന്നതുമായ വിവിധ ടൂർണമെന്റുകളിൽ 'ഇന്ത്യൻ ലയൺസ് ' മാറ്റുരക്കുമെന്ന് ടീം മാനേജർ പറഞ്ഞു.

