ടി എൻ ശേഷന്റെ നിര്യാണത്തിൽ 'പാക്‌ട് ' അനുശോചിച്ചു

മനാമ:മുൻ തെരെഞ്ഞെടുപ്പ് കമ്മീഷണർ പാലക്കാട് സ്വദേശി ടി എൻ ശേഷന്റെ നിര്യാണത്തിൽ ബഹ്‌റൈനിലെ പാലക്കാട് ആർട്ട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) അനുശോചിച്ചു. ഇന്ത്യ മഹാരാജ്യം കണ്ട ക്രാന്തദർശികളായ രാഷ്ട്രീയനേതാക്കളിൽ പ്രമുഖനായിരുന്നുവെന്ന് യോഗം വിലയിരുത്തി.പാക്‌ട് നടത്തിയ ഒന്നാം ചെമ്പൈ സംഗീതോത്സവത്തിൽ ഭാഗഭാക്കാവാൻ അദ്ദേഹം ബഹറിനിൽ എത്തിയതും പാകിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചതും അംഗങ്ങൾ അനുസ്മരിച്ചു.