പ്രതിഭ നാടകം "മനുഷ്യാലയ ചന്ദ്രിക " ശ്രദ്ധേയമായി
ബഹ്റൈൻ പ്രതിഭ''നാടകവേദിക്കു വേണ്ടി ഈസ്റ്റ് റിഫ' യൂണിറ്റ് അവതരിപ്പിച്ച 30 മിനിറ്റ് നാടകം '"മനുഷ്യാലയ ചന്ദ്രിക " ശ്രദ്ധേയമായി. ജയൻ മേലത്ത് നാടകരചനയും സംവിധാനം ഷൈജു നന്തനാർക്കണ്ടി സംവിധാനവും നിർവഹിച്ച നാടകം പ്രതിഭ ഹാളിൽ ആണ് അരങ്ങേറിയത് . വാസ്തു ശാസ്ത്രം എന്ന പേരിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നെട്ടോട്ടം ഓടുന്ന ആധുനിക സമൂഹത്തെ ആക്ഷേപഹാസ്യ പരമായി ചൂണ്ടിക്കാട്ടുക എന്നതായിരുന്നു നാടക പ്രമേയം .
ഷിജി , ഹരീഷ് , ബബീഷ് , സാജിത പ്രകാശ് , ജെസിയ ഫർസത്ത് നൗഷാദ് കട്ടിപ്പാറ , സമര്ത്ത് ,അഷറഫ് മാളി, വിജീഷ് , ബാലകൃഷ്‌ണൻ , അന്ജനാ ജയൻ , ഷിജു പിണറായി എന്നിവർ അഭിനയിച്ചു . പ്രതിഭ നാടകവേദി കൺവീനർ വിനോദ് സി ദേവൻ , പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ , പി ടി നാരായണൻ , പി ശ്രീജിത്ത് തുടങ്ങിയവർ , രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവർ വിലയിരുത്തിയും ആശംസ അർപ്പിച്ചും സംസാരിച്ചു . ഈ പ്രവർത്തനവര്ഷം ഇത്തരം ഒട്ടേറെ ലഘു നാടകങ്ങൾ പ്രതിഭ നാടക വേദി അവതരിപ്പിച്ചിരുന്നു .

