നിയാർക്ക്‌ബഹ്‌റൈൻ ചാപ്റ്റർ" അമ്മക്കൊരുമ്മ"നവംബർ 22ന്;കുട്ടികൾക്ക് കത്തെഴുത്തു മത്സരവും  


മനാമ:നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റീസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒരു കുടുംബ ബോധ വൽക്കരണ പരിപാടി " അമ്മക്കൊരുമ്മ" നവംബർ 22 വെള്ളി ബാങ് സാങ്ങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വൈകീട്ട്‌ 7 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മുൻ ഹൈക്കോടതി ജസ്റ്റിസ് ബി. കമാൽ പാഷ പരിപാടി ഉത്ഘാടനം ചെയ്യും. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് വിഷയം അവതരിപ്പിച്ചു സംസാരിക്കും. പരിപാടിയുടെ ഭാഗമായി 7 മുതൽ 9  വരെ  ക്ലാസ്സുകളിലെ കുട്ടികളെ ജൂനിയർ വിഭാഗമായും, 10 മുതൽ 12 വരെ  ക്ലാസ്സുകൾ സീനിയർ വിഭാഗമായും  തിരിച്ച്, നാട്ടിലെ മുത്തച്ഛനോ മുത്തശ്ശിക്കോ  മലയാളത്തിലോ ഇംഗ്ലീഷിലോ കത്തെഴുതുന്ന മത്സരം നടത്തുന്നതാണ് . 
https://forms.gle/nsMybp3MorPsbybq8 ഈ ലിങ്കിൽ  അതിനായി പേര് റെജിസ്റ്റർ ചെയ്യാം. റിപ്പോർട്ടിങ് സമയം (ബാംഗ് സാങ് തായ് റെസ്‌റ്റോറന്റ്) 5:30pm.
ജസ്റ്റിസ് ബി. കമാൽ പാഷ വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ കൈമാറും. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed