ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് സ്തനാർബുദ ബോധവൽക്കരണ സെമിനാർ  സംഘടിപ്പിക്കുന്നു 


മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി  സ്തനാർബുദ ബോധവൽക്കരണ സെമിനാർ  സംഘടിപ്പിക്കുമെന്ന് മാനേജുമെന്റ് അറിയിച്ചു.അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ന് വൈകീട്ട് 6 30 നു  മഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ വച്ചാണ് സെമിനാർ നടക്കുക.വനിതാ ഡോക്ടറുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സ്തനാർബുദ  രോഗ ലക്ഷണങ്ങൾ കണ്ടു പിടിക്കുന്നതിനുള്ള ഡെമോൺസ്‌ട്രേഷനും ചികിത്സകൾ സംബന്ധിച്ച സോദാഹരണ    ക്ലാസ് ആണ്  നടക്കുക. സമൂഹത്തിലെ വിദ്യാർഥിനികളെയും സ്ത്രീകളെയും സ്തനാർബുദ രോഗങ്ങളെ സംബന്ധിച്ച് ബോധവാന്മാരാക്കുകയും ഇത് സംബന്ധിച്ച ആശങ്കകൾ അകറ്റുകയും ചെയ്യുക എന്നതാണ് സെമിനാർ ലക്ഷ്യമാക്കുന്നതെന്ന് ഗ്ലോബൽ  ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഓ യും ഡയറക്ടറുമായ അഡ്വ. അബ്ദുൽ ജലീൽ  പറഞ്ഞു.സ്തനാർബുദത്തെ വളരെ നേരത്തെ തന്നെ തിരിച്ചറിയുകയും വിദ്യാർത്ഥിനികളെ  ബോധവാന്മാരാക്കാനും ലക്ഷ്യമാക്കി ഗ്ലോബൽ നടത്തുന്ന പരിപാടിയുടെ ഭാഗഭാക്കാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അൽ ഹിലാൽ സി ഇ ഓ ഡോ ശരത്ത് അഭിപ്രായപ്പെട്ടു.സ്തനാർബുദ മാസാചരണം നടത്തുന്ന ഈ കാലയളവിൽ അൽ ഹിലാൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം പ്രചാരണ പരിപാടികൾ നടത്തിവരികയാണ്.ഗ്ലോബലിൽ ഇന്ന് വൈകീട്ട് നടക്കുന്ന സെമിനാറിൽ  സംബന്ധിക്കുവാൻ താൽപ്പര്യമുള്ളവർ  36458340 അല്ലെങ്കിൽ 17740150 എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed