27 വര്‍ഷത്തെ പ്രവാസം : മംഗലം സുലൈമാൻ നാട്ടിലേക്ക്


മനാമ: ഇരുപത്തി ഏഴ് വര്‍ഷത്തെ പ്രവാസത്തിന് ശേഷം മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി   മംഗലം സുലൈമാന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. സിത്രയിലെ ഒരു ആയുര്‍വേദകടയിലെ ജീവനക്കാരനായ 
ഇദേഹം 
ബഹ്റൈന്‍ പ്രവാസികള്‍ക്കിടയില്‍ കഥാപ്രസം
ഗം എന്ന കലയെ ജനകീയമാക്കിയതില്‍  വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1992 ലാണ് മംഗലം സുലൈമാൻ ബഹ്റൈനിൽ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത്.ബഹ്റൈൻ കേരളീയ സമാജം,കേരള കത്തോലിക് അസോസിയേഷൻ, പാക്കിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടത്തിയ ബഹ്റൈൻ തിരൂർ കൂട്ടായ്മ, തുടങ്ങി മലയാളി സമൂഹത്തിന്റെ സംഗമങ്ങളിലൊക്കെ സുലൈമാൻ തന്റെ നിറസാന്നിദ്ധ്യം കഥാപ്രസംഗമവതരണത്തിലൂടെ കാഴ്ചവെച്ചിട്ടുണ്ട്. 
 
രവീന്ദ്രനാഥ് ടാഗോറിന്റെ ഗീതാജ്ഞലി,സി.പി പള്ളിപ്പുറത്തിന്റെ ഡാനിയേലും സിംഹങ്ങളും, പ്രളയം, പവിത്രത വരും വരാതിരിക്കില്ല, ഇനിയൊരു ജന്മം കൂടി, വരും ജന്മത്തിൽ ഒരു നാൾ, തുടങ്ങിയ സൃഷ്ടികളിലൂടെ സുലൈമാൻ കഥ പറഞ്ഞും പാട്ടുപാടിയും ബഹ്റൈനിലെ മലയാള ആസ്വാദകരുടെ കൈയ്യടി വാങ്ങിയിട്ടുണ്ട്.  കെ എം സി സി  സിത്ര ഏരിയ മുൻ പ്രസിഡന്റും തവനൂർ മണ്ഡലം കെ എം സി സി പ്രഡിഡന്റുമായിരുന്നു മംഗലം സുലൈമാന്‍. 
തന്റെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി സൗഹൃദങ്ങളുണ്ടാക്കാന്‍ ബഹ്റൈന്‍ പ്രവാസത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും നാട്ടില്‍ ബിസിനസ് മേഖലയില്‍ സജീവമാകാനാണ് തീരുമാനമെന്നും അതോടൊപ്പം കലാരംഗത്തും പ്രവര്‍ത്തിക്കുമെന്നും മംഗലം സുലൈമാന്‍ പറഞ്ഞു ഭാര്യ സാജിറ, മകന്‍ മുഹമ്മദ്  ഫാമിദ്. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed