സഹായഹസ്തവുമായി ബീറ്റ്സ് ഓഫ് ബഹ്റൈന്‍


മനാമ. ബഹ്‌റൈനിൽ നാസിക് ദോളിൽ താള വിസ്മയം തീർത്തുകൊണ്ടു ഇരിക്കുന്ന ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കരുണയിൻ സ്നേഹത്താളം എന്ന തങ്ങളുടെ കാരുണ്യ പദ്ധതിയിലൂടെ പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ  നഴ്സിംഗ്  വിദ്യാർത്ഥിനിയ്ക്ക് പഠന സഹായം കൈമാറി. 4 വർഷം കൊണ്ട് ഏകദേശം 3 ലക്ഷം രൂപ ആണ് നൽകുന്നത്.ആദ്യ വർഷത്തെ ഫീസ് ആയ 65000 രൂപ ബീറ്റ്‌സ് ഓഫ് ബഹ്‌റൈന്റെ സ്ഥാപക അംഗം  സച്ചിൻ എബ്രഹാം മാതാപിതാക്കൾക്ക് കൈമാറി. ചടങ്ങില്‍ തുവയൂർ മാർത്തോമാ ഇടവക വികാരി റെവ. ഫിലിപ് മാത്യു സന്നിഹിതനായിരുന്നു. 7 ലക്ഷം രൂപ മുതൽമുടക്കിൽ ചെങ്ങന്നൂർ വെൺമണിയിൽ ഭവനരഹിതരായ ഒരു കുടുംബത്തിന് വീട്,  കാൻസർ രോഗികൾക്കുള്ള സഹായം, പ്രളയദുരിതാശ്വാസ കിറ്റ് വിതരണം, വിവാഹ ധനസഹായങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ ബീറ്റ്സ് ഓഫ് ബഹ്റൈന്‍ ചെയ്യുന്നത്.  തങ്ങൾക്കു കിട്ടുന്ന പരിപാടികളിലൂടെ  ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ  സാധിക്കുന്നതിൽ,  ഏറെ സന്തോഷം ഉണ്ടെന്ന് അംഗങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed