തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങൾ പരിശോധിക്കും
മനാമ: ഉച്ചവിശ്രമം സമയത്ത് പൊരിവെയിലിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതടക്കമുള്ള തൊഴിൽ സ്‌ഥലങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കർശനമായ പരിശോധനകൾ നടത്തുമെന്ന് ലേബർ വിഭാഗത്തിലെ സുരക്ഷാ പരിശോധനാ വിഭാഗം ഡയറക്ടർ അഹ്മദ് അൽഹൈക്കി പറഞ്ഞു. പുറം സ്‌ഥലങ്ങളിൽ അല്ലെങ്കിലും മതിയായ എയർ കണ്ടീഷൻ സംവിധാനമില്ലാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സ്‌ഥാപനങ്ങൾക്കെതിരെയും പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

