റെഡ്മീ 7 എ ഇന്ത്യയിലേക്ക്


ന്യൂഡൽഹി: ഇന്ത്യയിൽ‍ ഷവോമിയുടെ എ−ഫോണുകൾ‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയുടെ 23.6 ദശലക്ഷം യൂണിറ്റുകൾ‍ ഷവോമി ഇന്ത്യയിൽ‍ വിറ്റിട്ടുണ്ട്. 

റെഡ്മീ 7 കഴിഞ്ഞ ഏപ്രിൽ‍ 30 മുതൽ‍ ഇന്ത്യൻ വിപണിയിൽ‍ ഷവോമി ലഭ്യമാക്കുന്നുണ്ട്. ഇപ്പോൾ‍ ഇതാ ഈ ഫോണിന്‍റെ പുതിയ പതിപ്പ് ഇന്ത്യയിലും അവതരിച്ചു. ഫ്ളിപ്പ്പ്പ്കാർ‍ട്ട് വഴി എത്തുന്ന ഈ ഫോണിന്‍റെ ഒരു ടീസർ‍ ഷവോമി പങ്കുവച്ചിട്ടുണ്ട്. റെഡ്മീ 7 എ എന്നാണ് ഫോണിന്‍റെ പേർ. 

 ഇന്ത്യയിൽ‍ ഷവോമിയുടെ എ−ഫോണുകൾ‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയുടെ 23.6 ദശലക്ഷം യൂണിറ്റുകൾ‍ ഷവോമി ഇന്ത്യയിൽ‍ വിറ്റിട്ടുണ്ട്. 5000−7000 റേഞ്ചിൽ‍ ഇന്ത്യയിൽ‍ ഏറ്റവും വിൽ‍പ്പനയുള്ള ഫോണ്‍ ഇതാണ്.

ഒക്ടാകോർ‍ പ്രോസസ്സറോടെയാണ് പുതിയ റെഡ്മീ 7 എ എത്തുക എന്നാണ് സൂചന. ചൈനയിൽ‍ ഇതുവരെ 7 എ ഇറങ്ങിയിട്ടില്ല. ഷവോമി ഇന്ത്യ മേധാവി മനു കുമാർ‍ ജെയിന്‍റെ വാക്കുകൾ‍ പ്രകാരം ഈ ഫോണിൽ‍ വലിയൊരു മാറ്റം ഉണ്ടാകും എന്നാണ് പറയുന്നത്.  10,000ത്തിന് താഴെയായിരിക്കും വില എന്ന സൂചനയാണ് ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed