ബഹ്റൈനിലെ സ്വദേശിവൽക്കരണം;ആദ്യഘട്ടം ആരംഭിച്ചു


തൊഴിൽ മന്ത്രാലയം, യു എ ഇ എക്സ്ചേഞ്ച് പ്രതിനിധികളും 
മനാമ:ബഹ്‌റൈനിലെ സ്വദേശി വൽക്കരണത്തിന്റെ  ആദ്യ ഘട്ടം  ആരംഭിച്ചു.  ഇന്ന് രാവിലെ തൊഴിൽ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ യു എ ഇ എക്സ്ചേഞ്ചിൽ ബഹ്‌റൈൻ സ്വദേശികൾക്ക് ജോലി നൽകുന്നതിന്റെ ധാരണാപത്രവും പുതിയ ജീവനക്കാർക്കുള്ള എഗ്രിമെന്റ് കൈമാറ്റ ചടങ്ങും നടന്നു. ചടങ്ങിൽ മിനിസ്ട്രി ഓഫ് ലേബർ വിഭാഗത്തിലെ സുരക്ഷാ പരിശോധനാ വിഭാഗം ഡയറക്ടർ അഹ്മദ്‌ അൽഹൈക്കി സംബന്ധിച്ചു. അഞ്ചോളം ജീവനക്കാരെയാണ് ഇന്ന് നടന്ന ചടങ്ങിൽ യു എ ഇ എക്സ്ചേഞ്ച് നിയമിച്ചത്. ചടങ്ങിൽ യു എ ഇ എക്സ്ചേഞ്ച് റീജ്യണൽ ഹെഡ് വർഗീസ് പി മാത്യു,എക്സിക്കുട്ടീവ് ഡയറക്ടർ ആൻഡ് ജനറൽ മാനേജർആകാശ് നൈൻവാൾ ,എച്ച് ആർ മാനേജർആൻഡ് പ്രകാശ് ഗാഖർ , അഡ്മിൻ ക്ലസ്റ്റർ ഹെഡ്-1 അമൃതേഷ് കലൂർ,ക്ലസ്റ്റർ ഹെഡ് -2 രംഗനാഥ് ,അഹമ്മദ് ഖാലിദ് അഹമ്മദ് എന്നിവരും സംബന്ധിച്ചു.
 
ബഹ്‌റൈനിലെ സ്വദേശി വൽക്കരണം സ്വദേശി തൊഴിലില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നും  വിവിധ മേഖലകളിൽ നിയമം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അഹ്‌മദ്‌ അൽഹൈക്കി വ്യക്തമാക്കി.പ്രതിവർഷം 25000 ത്തോളം ബഹ്‌റൈൻ സ്വദേശികളെ ഇത്തരത്തിൽ കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വർഷം തന്നെ  സ്വകാര്യ മേഖലയിൽ അടക്കം നിരവധി കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്നും അഹ്മദ് അൽ ഹൈക്കി വ്യക്തമാക്കി.ബഹ്‌റൈൻ യുവാക്കൾ ഇപ്പോൾ എല്ലാ മേഖലകളിലും വൈദഗ്ധ്യം തെളിയിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ആവശ്യമുള്ള തൊഴിൽ മേഖകളിൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ അവർ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed