വാവെയുടെ വിലക്ക് പിൻ‍വലിച്ച് ട്രംപ്; സ്വാഗതമരുളി ഗൂഗിൾ‍


ന്യൂയോർ‍ക്ക്:  വാവെയ്ക്കെതിരായി അമേരിക്ക ഏർ‍പ്പെടുത്തിയ വിലക്കുകൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിൻവലിച്ചത് അടുത്തിടെയാണ്. ജപ്പാനിലെ ഒസാക്കയിൽ‍ ജി20 ഉച്ചകോടിക്ക് ഇടയിൽ‍ ചൈനയുമായി നടത്തിയ ചർ‍ച്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്‍റെ പിന്‍മാറ്റം. ഇതോടെ വാവെയ് കന്പനിയുമായി സഹകരണം അവസാനിപ്പിച്ച അമേരിക്കൻ‍ ടെക് ഭീമന്മാർ‍ വീണ്ടും ചൈനീസ് ടെക് കന്പനിയുമായി ചങ്ങാത്തത്തിൽ‍ ആകുകയാണ്. 

വിലക്ക് നീങ്ങിയതോടെ പുതിയ വാവെയ് ഫോണുകൾക്കും ആൻഡ്രോയിഡ് അപ്ഡേഷനും പ്ലേ സ്റ്റോർ ആപ്പുകളും ലഭിക്കും. ട്രംപിന്റെ പ്രസ്താവന വന്ന നിമിഷം തന്നെ ഗൂഗിളിന്റെ വിലക്കുകൾ പിൻവലിച്ചു എന്നാണ് റിപ്പോർ‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാവെയ് വിലക്ക് കാരണം ഗൂഗിളിന് നഷ്ടപ്പെട്ടത് കോടികളുടെ വരുമാനമാണ്. ഒപ്പം വാവെയ്ക്കും വലിയ നഷ്ടം ഉണ്ടായി. വാവെയുടെ സ്മാർ‍ട്ട്ഫോൺ നിർ‍മ്മാണം ദിവസങ്ങളോളം നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

അതേ സമയം ഗൂഗിൾ‍ സഹകരണം പിൻ‍വലിച്ചതിന് പിന്നാലെ വാവെയ് പുതിയ ഒപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുമെന്ന് വാർ‍ത്തകൾ‍ വന്നിരുന്നു. എന്നാൽ‍ പുതിയ സാഹചര്യത്തിൽ‍ ഈ പദ്ധതി മുന്നോട്ട് പോകുമോ എന്നത് കാത്തിരുന്ന് കാണണം. അതിനൊപ്പം തന്നെ 5ജിക്ക് വേണ്ടി പുതിയ റഷ്യൻ പങ്കാളിയെയും വാവെ കണ്ടെത്തിയിരുന്നു. ഈ കരാറും തുടരുമോ, അല്ല പുതിയ അമേരിക്കൻ പങ്കാളിയെ തേടുമോ എന്നതും ചോദ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed