കീന്‍ 4 ന്റെ പ്രവര്‍ത്തനോദ്ഘാടനം രഞ്ജിത്ത് ശങ്കർ നിര്‍വ്വഹിച്ചു
മനാമ. ബഹ്റൈനിലെ കേരളാ എഞ്ചിനീയർസ് ഫോറത്തിന്റെ (Keen4)2019-20 വർഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം പ്രശസ്ത സിനിമ സംവിധായകനും എഞ്ചിനീയറുമായ രഞ്ജിത്ത് ശങ്കർ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. മനാമയില്‍ വെച്ച് നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള വിശിഷ്ടാതിഥി ആയിരുന്നു. കുട്ടികളുടെ പൂജ നൃത്തത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡണ്ട് ഇ.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനോയ് എബ്രഹാം സ്വാഗതം പറഞ്ഞു. കല സാംസ്‌കാരിക ടെക്നിക്കൽ മേഖലകളിലെ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉന്നൽ നല്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ഇ.കെ പ്രദീപൻ പറഞ്ഞു.
കഴിഞ്ഞ കമ്മിറ്റിയുടെ പ്രസിഡണ്ട് വിൽസൺ. കെ. ലാസർ ആശസകൾ നേർന്നു. കഴിഞ്ഞ കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും മുഖ്യാതിഥി മെമൊന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡണ്ട് തോമസ് മത്തായി നന്ദി പ്രകാശിപ്പിച്ചു. കീന്‍ 4 ലെ കുട്ടികളുടെ സിനിമാറ്റിക് ഡാൻസും വനിതകളുടെ ശാസ്ത്രീയ നൃത്തവും കൂടാതെ പ്രശസ്ത പിന്നണി ഗായകരായ കെ.എസ് ഹരിശങ്കറിന്റെയും ദിവ്യ എസ്. മേനോന്റെയും ഗാനമേള ചടങ്ങിന് കൊഴുപ്പേകി. സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങു അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
കലാപരിപാടിയില്‍ നിന്ന്

