അവധിക്കാലം; സമ്മർക്യാമ്പുകളുടെ ദിനങ്ങൾ


മനാമ: പ്രവാസലോകത്ത് അവധിക്കാലം ആരംഭിച്ചതോടെ വിവിധ സ്‌ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടിയുള്ള സമ്മർ ക്യാംപുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മലയാളി പ്രവാസികൾക്ക് വേണ്ടി മാത്രമുള്ള ക്യാമ്പുകൾ കൂടാതെ സ്വദേശി വിദ്യാർഥികൾ അടക്കമുള്ളവരെ ലക്ഷ്യമിട്ടു നടത്തുന്ന വ്യത്യസ്ഥ ക്യാംപുകളാണ് ജൂലൈ ആദ്യ വാരം തൊട്ട് ആരംഭിക്കുക.
ബഹ്‌റൈനൈൽ മലയാളികളുടെ ഏറ്റവും വലിയ കൂടായ്മയായ കേരളീയ സമാജത്തിൽ  45 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ്  കളിക്കളം - 2019 ജൂലൈ 03  ന്  ആരംഭിച്ച്  ആഗസ്റ്റ്16 വെള്ളിയാഴ്ച്ച  അവസാനിക്കും വിധമാണ് ആസൂത്രണം  ചെയ്തിരിക്കുന്നത്.
ചിക്കൂസ് ശിവന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ നാടകം, നൃത്തം, സംഗീതം,ചിത്രകല,പ്രസംഗം,പത്രവായന തുടങ്ങി നിരവധി വിനോദ വിജ്ഞാന പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
അത് പോലെ കെ സി എ യുടെ നേതൃത്വത്തിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്നതാണ്. ഈ പറഞ്ഞ എല്ലാ കലകളുടെയും പരിശീലനങ്ങളും ഇവിടെയും ഉണ്ട്. ഇന്ത്യൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെയാണ് നടക്കുക. വിനോദ വിജ്ഞാന പരിപാടികൾക്ക് പുറമെ നീന്തൽ പരിശീലനം കൂടി ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇവിടുത്തെ ക്യാമ്പ്.
 പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലും സമ്മർ ക്യാംപിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഡോ. ജോണ്‍ പനയ്ക്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെ കൗണ്‍സിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്ന് മുതല്‍ സെഹ്‌ലയിലെ പിജിഎഫ് ആസ്ഥാനത്തു വെച്ച് നടക്കുന്ന സമ്മര്‍ ക്യാന്പില്‍ 4 മുതല്‍ 15 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂന്ന് ഗ്രൂപ്പുകളായാണ് പ്രവേശനം നല്‍കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed