ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഓണാഘോഷവും കുടുംബ സംഗമവും സമുചിതമായി ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ (BKNBF) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കോവളം എം.എൽ.എ എം. വിൻസന്റ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുത്തു.
ഒക്ടോബർ 2-ന് ആരംഭിക്കുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ഫെഡറേഷൻ കപ്പ് ട്രോഫിയുടെയും ജേഴ്സിയുടെയും അനാഛാദനവും ബിനു മണ്ണിലും ബോബി പാറയിലും ചേർന്ന് നിർവ്വഹിച്ചു. ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജോ മാത്യുവിന് ചടങ്ങിൽ ബി.കെ.എൻ.ബി.എഫ് മെമെന്റോ നൽകി ആദരിച്ചു.
വിവിധ കലാകായിക മത്സരങ്ങൾ, കുമാരി പാർവതി വിജിന്റെ നൃത്തസന്ധ്യ, ജ്വാല മ്യൂസിക് അവതരിപ്പിച്ച ഗാനമേള എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് പുതുപ്പള്ളി, പ്രസിഡന്റ് റിന്റോമോൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, രക്ഷാധികാരി സാജൻ തോമസ്, ട്രഷറർ ബോബി പറമ്പുഴ, ജോയിന്റ് സെക്രട്ടറി സൈജു കിഴക്കേടത്ത്, പബ്ലിസിറ്റി കൺവീനർ റോബി കാലായിൽ, എക്‌സിക്യൂട്ടീവ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

