ബഹ്‌റൈൻ ലാൽ കെയർസിന്റെ "ലാൽ ഓണം 2026" ആഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ലാൽ കെയർസ് ബഹ്‌റൈന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ലാൽ ഓണം 2026’ അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

സോപാനം വാദ്യകലാ സംഘം സ്ഥാപകനും മേളകലാരത്നവുമായ സന്തോഷ് കൈലാസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തിന് മൊമെന്റോ നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

article-image

ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഓണാഘോഷ കമ്മിറ്റി കൺവീനർ വിപിൻ രവീന്ദ്രൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലാൽ കെയെർസ് ബഹ്‌റൈൻ അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

സോപാനം വാദ്യകലാ സംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച പഞ്ചവാദ്യവും ലാൽ കെയർസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed