കെ.ഇ. ബഹ്‌റൈൻ ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു; ആർച്ച്ഏഞ്ചൽസ് എഫ്.സി ചാമ്പ്യന്മാർ
പ്രദീപ് പുറവങ്കര
മനാമ: ക്രൈസ്തവ എഴുത്തുപുര (KE) ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉമ്മൻ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് എട്ടിലധികം ടീമുകൾ കളത്തിലിറങ്ങി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സൽമാബാദ് സെവൻസ് എഫ്.സിയെ കീഴടക്കി ആർച്ച്ഏഞ്ചൽസ് എഫ്.സി ചാമ്പ്യന്മാരായി. പെനീയേൽ എഫ്.സി മൂന്നാം സ്ഥാനവും എ.ജി. വാരിയർ എഫ്.സി നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിഗത താരങ്ങൾക്ക് പുരസ്കാരങ്ങളും ട്രോഫികളും സമ്മാനിച്ചു. ക്രൈസ്തവ എഴുത്തുപുര ഡയറക്ടർ ജിൻസ് കെ. മാത്യു ചടങ്ങിൽ സംബന്ധിച്ചു. കെ.ഇ. ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോബിൻ ജോൺ ടൂർണമെന്റ് കോർഡിനേറ്ററായി പ്രവർത്തിച്ചു. ചാപ്റ്റർ എക്സിക്യൂട്ടീവ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
sfdsg

