നെക്സ ബഹ്റൈൻ 2019-2020 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു
മനാമ: പാലക്കാട് എൻ എസ് എസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻ (നെക്സ ബഹ്റൈൻ) 2019-2020 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു വിപുലമായ ചടങ്ങുകളോടെ കഴിഞ്ഞ ദിവസം ബാങ്സായ് തായ് അദ്ലിയയിൽ വച്ച് നടന്നു. സജു ജോസ് പ്രസിഡന്റ് , പ്രീജിത് ജനറൽ സെക്രട്ടറി, ടെനിസൺ വൈസ് പ്രസിഡന്റ്, സുഷ്മ ജോയിന്റ് സെക്രട്ടറി, വിശാഖ് ട്രെഷറർ, ലിംനേഷ് ആർട്സ് & കൾച്ചർ സെക്രട്ടറി, ഡിക്സൺ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി, അജേഷ് മെമ്പർഷിപ് സെക്രട്ടറി തുടങ്ങിയവർ ഔപചാരികമായി ചുമതലയേറ്റു.
മുൻ പ്രസിഡന്റ് ജസ്റ്റിൻ സ്വാഗതം അർപ്പിച്ചു.
കീൻ 4 പ്രസിഡന്റ് പ്രദീപൻ, മുതിർന്ന അംഗങ്ങളായ സുരേഷ് ബാബു, മാത്യു തരകൻ, മൊഹമ്മദ് അലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം നെക്സ ഫിലിം ക്ലബ് സമാരംഭം പ്രകാശ് ബാബു നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ മികവ് കാണിച്ച കുട്ടികൾക്ക് സമ്മാനം നൽകി. വ്യക്തിഗത നേട്ടങ്ങൾക്ക് കൃഷ്ണപ്രസാദ് നെ പുരസ്കാരം നൽകി അനുമോദിച്ചു. ക്രിക്കറ്റ് അനുബന്ധ ക്വിസ്സിനൊപ്പം അംഗങ്ങളുടെ വിവിധങ്ങളായ കലാ പരിപാടികളും നടന്നു.

