ഐ സി ആർ എഫ് കമ്മിറ്റി വിപുലീകരിച്ചു


മനാമ: ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ ഐ സി ആർ എഫ് വിവിധ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളെ കൂടുതൽ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. പുതുതായി 40 ഓളം അംഗങ്ങളെ ചേർത്തതായി ഐ സി ആർ എഫ് ഭാരവാഹികൾ അറിയിച്ചു. അംബാസഡർ അലോക് കുമാർ സിൻഹയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം അംഗങ്ങൾ യോഗം ചേരുകയും ഇന്ത്യൻ സമൂഹത്തിന് കൂടുതൽ പിന്തുണ നൽകുന്ന വിധത്തിലുള്ള പ്രവർത്തനം കാഴ്ച വെക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ,പ്രത്യേകിച്ച് സാധാരണ തൊഴിലാളികളുടെ  എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ അത്തരക്കാരുടെ പ്രശ്‍നങ്ങൾ പരിഹരിക്കാനും പിന്തുണ നൽകാനും ഐ സി ആർ എഫിന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമാവട്ടെ എന്ന് അംബാസഡർ പറഞ്ഞു.

ഐ സി ആർ എഫിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനം കാഴ്ച്ച വെക്കാൻ ശ്രമിക്കുമെന്നും ഐ സി ആർ എഫ് ചെയർമാൻ അരുൾദാസും വ്യക്തമാക്കി. എംബസി സെക്കൻഡ് സെക്രട്ടറിമാരായ  പി കെ ചൗധരി, രേണു യാദവ്, ഐ സി ആർ എഫ് മുൻ ചെയർമാൻ ഭഗവാൻ അസർപോട്ട,ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്,ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ,ജോയന്റ് ട്രഷറർ രാകേഷ് ശർമ്മ,റോസലിൻ റോയ്,സുബൈർ കണ്ണൂർ,സുധീർ തിരുനിലത്ത്,മാധവൻ കല്ലത്ത് ,വി കെ തോമസ്,ക്ളിഫോർഡ്,സുഷമ അനിൽ,ഫ്‌ളോറിൻ മത്യാസ്,ടോജി,അനീഷ് ശ്രീധരൻ,നിതിൻ ജേക്കബ്,മുരളി കൃഷ്ണൻ,ശ്രീധർ എസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

article-image

അലോക് കുമാര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോള്‍

You might also like

  • Lulu Exchange
  • Straight Forward

Most Viewed