ഓപ്പണ്‍ സ്കൂള്‍ പത്താം ക്ലാസ് : ഉന്നത വിജയം നേടി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍
മനാമ: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓപ്പൺ സ്‌കൂൾ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങിന്റെ (എന്‍.ഐ.ഒ.എസ്) അംഗീകാരത്തോടെ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് കീഴില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. ആദര്‍ശ് അജിത്ത്, ബേസില്‍ റഹ്മാന്‍, ഏലിയാസ് മാത്യു, ഇമ്രാന്‍, ജോഷ്വാ പോള്‍ ഡിസൂസ, റിയ രാജീവ്, റിത്വിക്, സഫാല്‍ ഇത്താനി, യാഷ് മോഹന്‍ പൂജാരി, എന്നിവരാണ് ഉന്നതവിജയം നേടിയത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഹ്യൂമണ്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റീന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഓപ്പണ്‍ സ്കൂളിംഗ് സിസ്റ്റമാണ് (എന്‍.ഐ.ഒ.എസ്. ) പഠനം മുടങ്ങി പോയവര്‍ക്ക് തത്തുല്യമായ സി.ബി.എസ്.ഇ പത്താം ക്ലാസും, പന്ത്രണ്ടാം ക്ലാസ് തുടങ്ങി ഉന്നത വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കാനുള്ള സംവിധാനം എന്‍.ഐ.ഒ.എസ്)ലൂടെ നടപ്പിലാക്കുന്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്ലോബല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് അതിനാവശ്യമായ ക്ലാസുകളാണ് നല്‍കി വരുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ എടുത്ത് പഠിക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസുകളാണ് ഒരുക്കിയിട്ടുള്ളത്.
ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് പരീക്ഷകള്‍ നടത്തുന്നത്. എന്‍.ഐ.ഒ.എസിന്റെ പത്തും പന്ത്രണ്ടിലേക്കുള്ള പുതിയ ബാച്ചിന്റെ അഡിമിഷന്‍ ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

