മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ ഹരിപ്പാട്ട്കാരുടെ കൂട്ടായ്‌മ "ഹരിഗീതപുരം ബഹ്‌റൈൻ" ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഈദ് ആഘോഷത്തിനോടുനുബന്ധിച്ചു അദില്യ "അൽഹിലാൽ" ഹോസ്പിറ്റലുമായി സഹകരിച്ചു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. മുൻ പ്രവാസി സമ്മാൻ പുരസ്‌കാര ജേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി ഉത്‌ഘാടനം നിർവഹിച്ച ക്യാമ്പിന് ഹരിഗീതപുരം ബഹ്‌റൈൻ ഭാരവാഹികൾ നേതൃത്വം നൽകി . ഇതോടൊപ്പം ആശുപത്രി ജീവനക്കാരെ ആദരിക്കുകയും ചെയ്തു.
മെഡിക്കല്‍ ക്യാന്പില്‍ നിന്ന്

