ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
മനാമ: സീറോ മലബാർ സോസൈറ്റി ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു. സിംസിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന സമ്മേളനത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. ജിഷ ജോജിയുടെ പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മീഡിയം സ്കൂൾ, എന്നീ, സ്കൂളുകളിലെ ഉന്നത വിജയം നേടിയ 25 ഓളം കുട്ടികളെ പുരസ്കാരം നൽകി ആദരിച്ചു. കുട്ടികളെ അനുമോദിച്ചു കൊണ്ട്
ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത്, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചുസൊസൈറ്റി ജനറൽ സെക്രട്ടറി ജയിംസ് മാത്യു സ്വാഗതവും വൈസ് പ്രസിഡണ്ട് തോമസ് തോമസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം അംഗങ്ങളുടെ നിരവധി കലാപരിപാടികളും അരങ്ങേറി
വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു
വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

