യാത്രയയപ്പ് നൽകി
മനാമ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് വേണ്ടി പോകുന്ന
ബഹ്‌റൈൻ കെഎംസി സി വടകര മണ്ഡലം പ്രസിഡണ്ട് സി കെ ഉമ്മറിന് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
മനാമ കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ അഷ്‌കർ വടകര അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി വടകര മണ്ഡലം ചീഫ് പാറ്റേൺ നിയാസ് കെ പി ചടങ്ങിലെ മുഖ്യാഥിതി ആയിരുന്നു. കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റും, സാമൂഹിക പ്രവര്‍ത്തകനുമായ സി കെ അബ്ദുൾ റഹ്മാൻ പരിപാടി ഉത്ഘാടനം ചെയ്തു.
ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സിദീഖ് കണ്ണൂർ, കെഎംസിസി ജില്ലാ പ്രസിഡണ്ട് എ പി ഫൈസൽ, വൈസ് പ്രസിഡണ്ട് അസ്‌ലം വടകര, ശരീഫ് വില്യാപ്പള്ളി, തുടങ്ങിയവർ ആശംസകൾ നേർന്നു.സി കെ ഉമ്മർ യാത്രയയപ്പ് സംഗമത്തിന് നന്ദി പറഞ്ഞു.,ജില്ലാ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, കുയ്യാലിൽ മഹമൂദ് ഹാജി, ശംസുദ്ധീൻ പാനൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മണ്ഡലം നേതാക്കളായ മുനീർ ഒഞ്ചിയം, നവാസ് പറമ്പത്, അലി ഒഞ്ചിയം, അൻസാർ കണ്ണൂക്കര, അൻവർ തറേമ്മൽ, ഹാഫിസ് വള്ളിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. കെ കെ അഷ്‌റഫ് സ്വാഗതവും, ഹുസൈൻ വടകര നന്ദിയും പറഞ്ഞു

