ചർച്ചാ സദസ് സംഘടിപ്പിക്കുന്നു


മനാമ : അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായ് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ "വികസനവും മനുഷ്യാവകാശവും" എന്ന വിഷയത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖ സംഘടനാ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ചർച്ചാ സദസ് ഇന്ന് (ഡിസംബര്‍ 14 വെള്ളിയാഴ്ച) വൈകിട്ട് 7.00 ന് സിഞ്ചിലുള്ള ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടക്കും.

ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളായ ഒ.ഐ.സി.സി., കെ.എം.സി.സി., നവകേരള, പ്രേരണ, സോഷ്യല്‍ വെൽഫെയർ, ഫ്രെണ്ട്സ് ബഹ്‌റൈൻ എന്നിവരാണ് ചർച്ചാ സദസിലുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 3910 6952, 38825579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed