തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ മരിച്ചു
മനാമ: രക്തം ഛർദിച്ച് മലയാളി ബഹ്റൈനിൽ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അനിൽ നാരായണൻ ആചാരി (46)യാണ് മരിച്ചത്. ലിവർസിറോസിസ് രോഗിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം.അസുഖമാണെന്ന് അറിഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയപ്പോൾ അവശനായ നിലയിലായിരുന്നു അനിലിനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ അനിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് . ഭാര്യയും രണ്ട് മക്കളും നാട്ടിലുണ്ട്. അനിൽ ബഹ്റൈനിൽ വന്നിട്ട് രണ്ടുവർഷമായി.
