ഇറ്റാലിയൻ 'ലിയാണാർഡോ ' ആദ്യമായി എയർ ഷോയിൽ
മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോയിൽ ആദ്യമായി പങ്കെടുക്കുന്ന ഇറ്റാലിയൻ എയറോ സ്‌പെയ്‌സ് പ്ലെയേഴ്‌സ് കന്പനി ലിയനാർഡോ എയർഷോയിൽ ശ്രദ്ധാകേന്ദ്രമായി. ലോകത്തെ 10 പ്രധാന ആകാശ അഭ്യാസക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന ടീം ആണ് ലിയോണാർഡോ. ഇറ്റാലിയൻ പ്രതിരോധ സേനയുടെ ആവേശമായ ഈ ടീം ബഹ്‌റൈൻ ഷോയിൽ പങ്കെടുക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഊട്ടിയുറപ്പിക്കുകയാണെന്ന് ബഹ്‌റൈനിലെ ഇറ്റാലിയൻ അംബാസഡർ ഡൊമിനിക്കോ ബെല്ലാറ്റൊ അഭിപ്രായപ്പെട്ടു. ജെറ്റ് ട്രെയിനർ വിഭാഗത്തിൽ പെടുന്ന എം 346 സീരീസുമായി ഫ്രസ് ട്രൈക്കോലാറി ' എന്ന പേരുള്ള ഇറ്റാലിയൻ എയ്‌റോബാറ്റിക് ടീം ആണ് ആകാശത്ത് വിസ്മയം വിതയ്ക്കുന്നത്. ബഹ്‌റൈൻ എയർ ഷോയിൽ സംബന്ധിക്കാനായതിൽ അഭിമാനമുണ്ടെന്ന് ലിയനാർഡോ ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ ലോറൻസോ മറിയാനി പറഞ്ഞു. ഹെലികോപ്റ്റർ വിഭാഗത്തിൽ പെടുന്ന ഈ ട്രെയിനർ സിവിൽ മിലിട്ടറി വിഭാഗത്തിൽ നിർണ്ണായക റോൾ വഹിക്കുന്നുണ്ട്. 2017 ൽ 11.7 ബില്യൺ യൂറോയുടെ വരുമാനമാണ് ഈ കോപ്റ്റർ ഇറ്റലിക്ക് നേടിക്കൊടുത്തത്.500 കിലോമീറ്റർ ദൂരപരിധിയുള്ള 3 ഡി റഡാർ സംവിധാനം,ഹോറിസോൺ മീഡിയം വേവ് ഇൻഫ്രാറെഡ് തെർമൽ ഇമാജിൻ കാമറ അടക്കം നൂതന സാങ്കേതിക വിദ്യയോടെയുള്ളതാണ് ലിയനാർഡോ.




