ബഹ്‌റൈനിൽ ഇടിയോട് കൂടിയ മഴ


മനാമ : ബഹ്റൈനിലെ‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ഇന്നും മഴ. പലയിടത്തും നേരിയ തോതില്‍ ഇടിയും മിന്നലും ഉണ്ട്. മൂടിക്കെട്ടിയ കാലാവസ്ഥയാണ് ചില ഭാഗങ്ങളില്‍. ഗുദൈബിയ, സല്‍മാനിയ, സിഞ്ച്, തുബ്ലി എന്നിവിടങ്ങളിലാണ് മഴ പെയ്യുന്നത്.  ബഹ്‌റൈനിൽ ഇന്നലെ  രാവിലെ  മനാമ, റിഫ, മുഹറഖ്, ഗുദൈബിയ തുടങ്ങിയ സ്ഥലങ്ങളിലും മഴപെയ്തിരുന്നു.
ഒന്നുരണ്ട് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയെത്തുടർന്ന് റോഡുകളിൽ വെള്ളം നിറഞ്ഞു. വേനൽ മാറി ശൈത്യം വരുന്നതിെൻറ മുന്നോടിയായിട്ടാണ് മഴയെന്ന് കാലാവസ്ഥാ വൃത്തങ്ങള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു . ഒക്ടോബര്‍ അവസാന വാരത്തില്‍ ബഹ്റൈനില്‍  പലയിടങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ  അപകടങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed