മന്ത്രാ­ലയം 4000 ഹെ­ൽ­ത്ത് കാ­ർ­ഡു­കൾ വി­തരണം ചെ­യ്യു­ന്നു­


മനാമ : സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ആലി ഹെൽത്ത് സെന്റർ ‘സെലക്ട് യുവർ ഫാമിലി ഫിസിഷ്യൻ’ സ്കീമിൽ ചേരുന്നവർക്ക് ആരോഗ്യ മന്ത്രാലയം 4000 ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നു. രാജ്യത്ത് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പദ്ധതി, ദേശീയ ആരോഗ്യ പദ്ധതി (2016 - 2025) നടപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ്. 

പ്രാഥമികാരോഗ്യ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മനൽ അൽ അലാവി ദേശീയ ആരോഗ്യ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. കാർഡ് നൽകുന്നത് വഴി അപകടകാരികളായ രോഗങ്ങൾ പടരുന്നത് തടയാൻ രോഗികളെയും അവരുടെ കുടുംബങ്ങളെയും സ്ഥിരമായി നിരീക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിയുമെന്നും അൽ അലാവി പറഞ്ഞു.

രോഗികൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഡോക്ടർമാരെ തിരഞ്ഞെടുക്കുവാനും, വാർഷിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ മാറുന്നതിനുമുള്ള ഓപ്ഷനും കാർഡിൽ ലഭ്യമാണ്. ലഭ്യമായ എല്ലാ ഡോക്ടർമാരും രോഗികൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്, കൂടുതൽ ഫലപ്രദമായ പരിചരണം നൽകുകയും ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed