ബഹ്‌റൈ­നി­ കപ്പൽ ജീ­വനക്കാ­രു­ടെ­ ദു­രി­തങ്ങൾ അവസാ­നി­ക്കു­ന്നി­ല്ല


മനാമ : ഒമാൻ തീരത്ത് ഉപേക്ഷിക്കപ്പെട്ട കപ്പലിൽ കുടുങ്ങിയ ബഹ്‌റൈനി സംഘത്തിന്റെ ദുരിതം തുടരുന്പോഴും സാന്പത്തിക തർക്കങ്ങൾ നടത്തി ഷിപ്പിംഗ് കന്പനി. ഇന്ധനം തീർന്നതിനാൽ കപ്പൽ യാത്ര നിർത്തി. വൈദ്യുതി പോലും ഇല്ലാതെയാണ് കപ്പലിലെ മൂന്ന് ജീവനക്കാർ ഇപ്പോൾ കഴിയുന്നത്.  ബഹ്‌റൈനി ചരക്ക് കന്പനി ഉപേക്ഷിച്ച സംഘം ഒമാൻ അധികാരികളുടെ കാരുണ്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. വിഷയത്തിൽ ഇടപെടലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കടങ്ങൾ തീർക്കാനുള്ള തുക കന്പനിയുടെ കയ്യിൽ ഇല്ലെന്നും ബഹ്‌റൈൻ ഇന്റർനാഷണൽ സീഫാറേഴ്സ് സൊസൈറ്റി ചെയർമാൻ അലി അൽ ഘവാസ് പറഞ്ഞു. സാന്പത്തിക പ്രതിസന്ധിക്ക് പുറമെ കപ്പൽ സർവ്വീസ് വീണ്ടും ആരംഭിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കന്പനിയുമായുള്ള സാന്പത്തിക തർക്കമാണ് പ്രശ്നമെന്നും ബഹ്‌റൈനി അധികാരികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനും ചീഫ് എഞ്ചിനീയർമാരോടും സംസാരിച്ചു എന്നും ഈ കേസ് ഒത്തുതീർപ്പാകാൻ കൂടുതൽ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കപ്പലിൽ ഇന്ധനവും വൈദ്യുതിയും ഇല്ല എന്നതു തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒമാനി അധികാരികൾ ഇത് നൽകുമെന്ന് കരുതിയതായും അലി അൽ ഘവാസ് പറഞ്ഞു. അവർ പോകുന്നതുവരെ അവർക്ക് വൈദ്യുതി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 18 മാസമായി മിഡിൽ ഈസ്റ്റ് പ്രദേശത്ത് ചരക്കുനീക്കത്തിനായി ഉപയോഗിച്ച് വന്ന കപ്പലിൽ 18 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ശന്പളത്തിന്റെ ഒരു ഭാഗം ലഭിച്ചതിനെത്തുടർന്ന് 15പേർ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ശന്പളം പൂർണ്ണമായി നൽകണമെന്ന് ആവശ്യപ്പെട്ട മൂന്ന് പേരാണ് നിലവിൽ കപ്പലിൽ ഉള്ളത്. ജോർദാൻ, സിറിയ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed