മി­ഡി­ലീ­സ്റ്റി­ലെ­ ബെ­സ്റ്റ് എക്‌സി­ബി­ഷൻ അവാ­ർ­ഡ് ബഹ്‌റൈന്


മനാമ : ബി.ഐ.ഡി.ഇ.സി 2017ന്റെ മിഡിൽ ഈസ്റ്റിലെ മികച്ച പ്രദർശനത്തിനുള്ള പുരസ്കാരം റോയൽ ഗാർഡ് കമാൻഡറും ബഹ്‌റൈൻ ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷൻ ആന്റ് കോൺഫറൻസ് (ബി.ഐ.ഡി.ഇ.സി)സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഏറ്റുവാങ്ങി. ബഹ്‌റൈൻ ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷൻ ആന്റ് കോൺഫറൻസ് ഇവന്റിന്റെ ഡയറക്ടറായിരുന്ന തോമസ് ഗൗണ്ടിനൊപ്പം ഷെയ്ഖ് നാസർ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പുരസ്കാരദാനം. 2018ലെ മിഡിൽ ഈസ്റ്റ് അവാർഡ് ജൂറിയിൽ മിഡിൽ ഈസ്റ്റിന് പുറത്തുള്ള ജഡ്ജസാണ് ഉണ്ടായിരുന്നത്.

ലോകത്തെ ഏറ്റവും വലിയ പ്രൊഫഷണൽ മാഗസിനായ ദ സ്പെഷ്യൽ ഇവന്റ്സ്‌ മാസികയാണ് മിഡിൽ ഈസ്റ്റ് സ്പെഷ്യൽ പരിപാടി സംഘടിപ്പിച്ചത്. 49 രാജ്യങ്ങളിൽ നിന്നുള്ള 9,120 സന്ദർശകർ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നെന്ന് ബി.ഐ.ഡി.ഇ.സി വ്യക്തമാക്കി. 2017 ഒക്ടോബർ 16 മുതൽ 18 വരെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ 180 പ്രദർശകരും പങ്കെടുത്തിരുന്നു. 

2019 ഒക്റ്റോബർ 28−30ന് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ − സുരക്ഷാ പരിപാടിയായ ബി.ഐ.ഡി.ഇ.സിയുടെ രണ്ടാമത്തെ പതിപ്പ് സംഘടിപ്പിക്കുന്നത് ക്ലാരിയോൺ ഇവന്റസ്‌ ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed