മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: മുൻ ബഹ്‌റൈൻ പ്രവാസി തൃശ്ശൂർ അന്തിക്കാട് രയൻ മരയ്ക്കാർ വീട്ടിൽ ആർ.കെ അബ്ദുൽ കരീം മുസ്ലിയാർ മുറ്റിച്ചൂർ(62) കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായി. രണ്ട് പതിറ്റാണ്ട് കാലം ഈസ്റ്റ് റിഫ ക്ലബിന് സമീപമുളള സ്വലാഹുദ്ദീൻ മസ്ജിദിൽ ജോലി ചെയ്തിരുന്നു. ഫോർ പിഎം വിതരണ വിഭാഗം ജീവനക്കാരൻ ആർ.കെ മുഹമ്മദ് സഹോദരനാണ്. ഭാര്യ സൈനബ. മക്കൾ ആർ.കെ ഉസ്മാൻ, റാഹില, സ്വാലിഹ, ജാസ്സിം. മയ്യത്ത് ഖബറടക്കം മുറ്റിച്ചൂർ പള്ളി ഖബർസ്ഥാനിൽ നടന്നു. നിസ്കാരം ഇന്ന് രാത്രി 8.45ന് റിഫ സമസ്ത മദ്രസയിൽ വെച്ച് നടക്കും.
