സുരക്ഷാ മാനദണ്ട ലംഘനം; ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി
മനാമ: സുരക്ഷാ മാനദണ്ധങ്ങൾ ലംഘിച്ചതിന് ക്യാപിറ്റൽ ജനറൽ സെക്രട്ടറിയേറ്റിലെ നിരവധി ഭൂവുടമകകൾക്കും താമസക്കാർക്കും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി നോട്ടീസ് പതിച്ചു. നയീം പ്രദേശത്തെ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്യാപിറ്റൽ ജനറൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ നടത്തിയ ക്യാന്പയിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിത്.
ക്യാപിറ്റൽ ജനറൽ സെക്രട്ടറിയേറ്റിലെ ഇൻസ്പെക്ടർമാർ, പ്രചാരണത്തിനുശേഷം നോട്ടീസുകൾ വിതരണം ചെയ്യുകയും, നിയമലംഘനത്തിന് ഉടൻ പരിഹാരം കണ്ടെത്താൻ ഭൂവുടമകളോടും താമസക്കാരോടും നിർദ്ദേശിക്കുകയും ചെയ്തു. പ്രദേശത്തെ തൊഴിലാളികളുടെ സ്വഭാവത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഇങ്ങനെയൊരു കാന്പ്യയിൻ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള നടപടിക്ക് നയീം നിവാസികൾ നന്ദി അറിയിച്ചു.
