പ്രതിഷേധ യോഗം സംഘടിപ്പിച്ചു
മനാമ: കഠ്−വ സംഭവത്തിൽ ബഹ്റൈൻ പ്രതിഭ മെഴുകുതിരി കൊളുത്തി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഭ വനിത വേദിയും ബാല വേദിയും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പാഠപുസ്തകത്തിൽ നിന്നും നാം പഠിക്കുന്ന ജനാധിപത്യ മതേതര ഇന്ത്യയെ യാഥാർത്ഥ്യമാക്കാനും, പീഡനവും, ബലാത്സംഗവും, കൊലപാതകവും നിറയുന്ന രാജ്യമെന്ന കെട്ട പേര് അവസാനിപ്പിക്കാൻ നാമിനിയും പരിഷ്കൃതരാകണമെന്നും പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് പറഞ്ഞു.തുടർന്ന് നടന്ന ചടങ്ങിൽ കഠ്−വ സംഭവത്തിൽ മരണപ്പെട്ട എട്ട് വയസുക്കാരിയുടെ ഹീനമായ കൊലപാതകം പോലുള്ളവയെ ഇല്ലാതാക്കാണമെന്ന ആശയം ഉൾകൊള്ളുന്ന പ്രതിജ്ഞ വനിതാവേദി സെക്രട്ടറി ബിന്ദു റാം ചൊല്ലി കൊടുത്തു.

