ബഹ്റൈൻ തെ­ക്കേ­പ്പു­റം കു­ടുംബ സംഗമം സംഘടി­പ്പി­ച്ചു­


ഹൂറ: കോഴിക്കോട് സിറ്റിയിൽ നിന്നുള്ള തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തെക്കേപ്പുറം റിലീഫ് കമ്മിറ്റിയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടന്നു.  പ്രസിഡണ്ട് ഡി.മിസ്ബാഹ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന അംഗം കെ.അസ്സൻ കോയ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ റിലീഫ് പ്രവർത്തനം ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് പി.വി.മൻസൂർ അവതരിപ്പിച്ചു. സമീർ ഫാറൂഖി, മുഹമ്മദ് ബഷീർ, മുൻ പ്രസിഡണ്ട് വി.എസ് നൗഷാദലി തുടങ്ങിയവർ ആശംസാ പ്രസംഗം നിർവ്വഹിച്ചു.എക്സിക്യുട്ടിവ് അംഗങ്ങളായ ദിൽഷാദ്, അഹമ്മദ് ഫജൽ, വി.ഫാരിസ്, കെ.വി.നിശാബ്, നദീർ മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഇമ്രാൻ ദിൽഷാദ് ഖിറായത് പാരായണം നടത്തി.  സെക്രട്ടറി പി.വി.മൻസൂർ സ്വാഗതവും ട്രഷറർ ഷഹബീസ് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed