കഠ് വ സംഭവം: കെഎംസിസി ബഹ്‌റൈൻ “ഒലിവ്” പ്രതിഷേധിച്ചു
മനാമ: 8 വയസ്സുകാരി ക്രൂരമായിദിവസങ്ങളോളം പീഢിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച്് കെഎംസിസി ബഹ്‌റൈന്റെ സാംസ്കാരിക വിഭാഗമായ ‘ഒലിവ് സാംസകാരിക വേദി’ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിഞ്ചു കുഞ്ഞുങ്ങൾ മെഴുകുതിരി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കുറ്റം ചെയ്തവരെ വിചാരണ കൂടാതെ തൂക്കിലേറ്റണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേവലം ഒരുപീഡനം എന്നതിലുപരിഒരു സമുദായത്തെ ഉന്മൂലനം ചെയ്യാനും ഭയപ്പെടുത്തി കീഴ്പ്പെടുത്താനും ഫാസിസ്റ്റ് ശക്തികളുടെ ഗൂഢലക്ഷ്യമാണിതെന്നും ഇതിനെതിരെ ഇന്ത്യയുടെ പൊതുബോധം ഉണരട്ടെ എന്നും, മതേതര വിശ്വാസികളായ ഉദ്യോഗസ്ഥൻമാരും ജനാധിപത്യ വിശ്വാസികളും ഈ നീച തന്ത്രങ്ങൾക്കെതിരെ പോരാടുക തന്നെ ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. പി.വി സിദ്ധീക്ക് അദ്ധ്യക്ഷനായിരുന്നു.കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, മുൻ പ്രസിഡണ്ട് സി.കെ അബ്ദുറഹ്‍മാൻ, അസ്‌ലം വടകര, നൗഫൽ എടയന്നൂർ, ഫിറോസ് കല്ലായി, സഹൽ തൊടുപുഴ, എന്നിവർ സംസാരിച്ചു. കെപി മുസ്തഫ സ്വാഗതവും ഖലീൽ ആലംപാടി നന്ദിയും പറഞ്ഞു.

