ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മനാമ. ജമ്മു കാശ്മീരിലെ കഠ്്വയിൽ ആസിഫയെന്ന എട്ടു വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിൽ ഒഐസിസി ദേശീയ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പ്രതിഷേധ ചടങ്ങിൽ പ്രസിഡണ്ട് ബിനുകുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പ്രതിഷേധ ജ്വാല ഉദ്‌ഘാടനം ചെയ്തു.
ദിവസങ്ങളോളം പട്ടിണിക്കിട്ട് കൊണ്ട് ഒരു പിഞ്ചു കുട്ടിയെ ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയാക്കി മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന രീതിയിൽ കൊലപ്പെടുത്തിയ നടപടി മനുഷ്യ സമൂഹത്തിന് തന്നെ അപമാനകരമാണെന്നും ലോക രാജ്യങ്ങൾക്കിടയിൽ രാജ്യത്തിൻ്റെ മഹത്തായ പൈതൃകത്തിനും സംസ്കാരത്തിനും കളങ്കമേൽപ്പിച്ചു കൊണ്ടുള്ള സംഘ പരിവാർ ക്രൂരത അരങ്ങു തകർത്തു മുന്നേറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതെന്നും, യോഗം അഭിപ്രായപ്പെട്ടു.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ഇന്നലെ ഇന്ത്യ ഗേറ്റിൽ എഐസിസി പ്രസിഡണ്ട് രാഹുൽ ഗാന്ധി തുടങ്ങി വെച്ച പ്രതിഷേധ കൂട്ടായ്മക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതിഷേധ സംഗമത്തിൽ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് കാപ്പിൽ, ദേശീയ വൈസ് പ്രസിഡണ്ടുമാരായ രവി കണ്ണൂർ, നാസർ മഞ്ചേരി, ദേശീയ സെക്രട്ടറി ജവാദ് വക്കം, യൂത്ത് വിങ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, ദേശീയ കമ്മിറ്റി അംഗം ജെയിംസ് കുര്യൻ, യൂത്ത് വിങ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി ജില്ല പ്രസിഡണ്ടുമാരായ എബ്രഹാം ശാമുവേൽ, ജസ്റ്റിൻ ജേക്കബ്, ശങ്കരപ്പിള്ള, ജോജി ലാസർ, ചെന്പൻ ജലാൽ, ജമാൽ കുറ്റിക്കാട്ടിൽ, രാഘവൻ കരിച്ചേരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിബു എബ്രഹാം, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

