അക്ഷയ തൃതീയ : ജോയ്ആലുക്കാസിൽ നിന്ന് 200 സ്വർണ്ണ ബാറുകൾ സ്വന്തമാക്കാൻ അവസരം
മനാമ : ലോകമെന്പാടുമുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് അക്ഷയ ത്രിതീയ വളരെ പ്രാധാന്യമർഹിക്കുന്ന ദിനമാണ്. നല്ല പ്രവർത്തികൾ ആരംഭിക്കാനും നിക്ഷേപങ്ങൾ തുടങ്ങാനും അക്ഷയ ത്രിതീയ ദിനം ഉത്തമമായാണ് കരുതപ്പെടുന്നത്. ജനപ്രിയ ജ്വല്ലറിയായ ജോയ്ആലുക്കാസും ഈ വർഷത്തെ ആഘോഷങ്ങളിൽ പങ്കുചേരുന്നു. അതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ കളക്ഷൻസ്, സമ്മാനങ്ങൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. അക്ഷയ തൃതീയ 2018ൽ, 200 സ്വർണ്ണ ബാറുകൾ സ്വന്തമാക്കാൻ അവസരമുണ്ടെന്നും ജോയ്ആലുക്കാസ് പ്രഖ്യാപിച്ചു.
അക്ഷയ ത്രിതിയ ഒരു നല്ല സന്ദേശമാണ് നൽകുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഓരോ വർഷവും തങ്ങൾ വളരെ വിപുലമായ രീതിയിലാണ് അക്ഷയ ത്രിതീയ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ പിന്തുണ ബ്രാൻഡിന്റെ വളർച്ചയെ വളരെയധികം സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജോയ്ആലുക്കാസ് ഗ്രൂപ്പിന് 11 രാജ്യങ്ങളിലായി 140 ഷോറൂമുകളുണ്ട്. അക്ഷയ തൃതീയ ആഘോഷത്തിന് പ്രത്യേകം രൂപകൽപ്പന ചെയ്ത ഡയമണ്ട്, പോൾകി ജ്വല്ലറികൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ സൗകര്യമുണ്ട്. സ്വർണ്ണം അല്ലെങ്കിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ 200 സ്വർണ്ണ ബാറുകൾ സ്വന്തമാക്കാം.
ആഭരങ്ങൾക്ക് കുറഞ്ഞ വിലകൾക്ക് പുറമേ, ഡയമണ്ട്, പോൾകി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണ നാണയങ്ങളും സൗജന്യമായി ലഭിക്കും. വിലയുടെ 10 ശതമാനം മുൻകൂർ അടയ്ക്കുന്നതിലൂടെ 2018 ഏപ്രിൽ 18 വരെ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം ലഭിക്കുമെന്നും ജോയ്ആലുക്കാസ് ജ്വല്ലറി ഉറപ്പ് നൽകുന്നു.

