പെ­റ്റ് എക്സ്പോ­ ശ്രദ്ധേ­യമാ­യി­


മനാമ : ‘ബഹ്‌റൈൻ പെറ്റ് എക്സ്പോ 2018’ എന്ന പേരിൽ അദാരി പാർക്കിൽ വെള്ളിയാഴ്ച നടന്ന വളർത്തുമൃഗങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. നൂറുകണക്കിന് മൃഗ സ്നേഹികൾ എക്സ്പോയിൽ പങ്കെടുത്തു. ഇവൻ്റ് മാനേജ്മെൻറ് കന്പനിയായ റൂം 32, വീക്കെൻഡർ എന്നിവർ സംയുക്തമായാണ് എക്സ്പോ സംഘടിപ്പിച്ചത്.

രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങളുടെ സജീവ പങ്കാളിത്തം എക്സ്പോയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നു. മൃഗസംരക്ഷണത്തിന് ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും എക്സ്പോയിൽ നിന്ന് ലഭിച്ചതായി പങ്കെടുത്തവർ വ്യക്തമാക്കി. പ്രമുഖ മൃഗസ്നേഹികളുമായി ഒരു പാനൽ ചർച്ചയും എക്സ്പോയിൽ സങ്കടിപ്പിച്ചിരുന്നു. മൃഗങ്ങളുടെ ക്ഷേമത്തിനായി ഉറപ്പ് വരുത്തേണ്ട നടപടികൾ പാനൽ ചർച്ചയിൽ സംസാരവിഷയമായി. മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ബോധവൽക്കരണവും ചർച്ചയിൽ ശ്രദ്ധേയമായി.

മൃഗങ്ങളുടെ ആരോഗ്യവും പരിചരണവും എന്ന വിഷയത്തെപ്പറ്റിയുള്ള ചർച്ചയായിരുന്നു മറ്റൊരു ആകർഷണം. വളരെ വ്യത്യസ്തമായ ഒരു റെസ്ക്യൂ ഡോഗിന്റെ കഥ ഉൾപ്പെടുന്ന ഒരു ഡോക്യുമെന്ററിയും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. മൃഗ സ്‌നേഹികൾക്ക് സന്തോഷം പകർന്ന എക്സ്പോയിൽ നിരവധി രസകരമായ ഗെയിമുകളും, വളർത്തുമൃഗങ്ങൾക്കുള്ള മത്സരവും നടത്തി. പെറ്റ് കെയർ ഉൽപ്പന്നങ്ങളും ഒരുക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed