സൗബിൻ ജോൺപോൾ ജോർജ്ജ് ചിത്രം അന്പിളി
ഗപ്പിക്ക് ശേഷം ജോൺപോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിൻ സാഹിർ നായകനാകുന്നു. ചിത്രത്തിന് അന്പിളി എന്നാണ് പേരിട്ടിരിക്കുന്നത്. നവീൻ നസീം, തൻവി റാം എന്നീ പുതുമുഖങ്ങളെയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അന്പിളിയിലൂടെ ശ്രമിക്കുന്നതെന്ന് ജോൺ പോൾ പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഗപ്പിയുടെ നിർമ്മാതാക്കളായിരുന്ന മുകേഷ് ആർ മേഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ.

