ഫെ­രാ­രി­യു­ടെ­ സെ­ബാ­സ്റ്റ്യൻ വെ­റ്റൽ പോൾ പൊ­സി­ഷനിൽ


മനാമ : ബഹ്‌റൈൻ ഗ്രാൻപ്രീയുടെ യോഗ്യതാ റൗണ്ടിൽ ഏറ്റവും വേഗതയേറിയ റേസറായി ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ. ഫെരാരിയുടെ തന്നെ കിമി റെയ്ക്കോണിനെ വെറും 0.143 സെക്കൻഡിൽ പിന്തള്ളിയാണ് വെറ്റൽ ഒന്നാമനായത്. ആറ് വർഷത്തിനിടെ ആദ്യമായി ബഹ്‌റൈനിൽ മെഴ്സിഡീസിന് പോൾ പൊസിഷൻ നഷ്ടമായി. മെഴ്സിഡസിന്റെ വാൾട്ടറി ബോട്ടസ് മൂന്നാം സ്ഥാനത്താണ്. ലൂയിസ് ഹാമിൽട്ടൺ നാലാം സ്ഥാനത്തെത്തിയെങ്കിലും ഗിയർബോക്സ് മാറ്റത്തിന് അഞ്ച് പോസിഷൻ പെനാൽറ്റി നൽകിയത്തോടെ ഒൻപതാം സ്ഥാനത്തായി. മറ്റെല്ലാവരും സൂപ്പർസോഫ്റ്റിൽ മത്സരിച്ചപ്പോൾ സോഫ്റ്റിൽ മത്സരിച്ച ഏക ഡ്രൈവറായ ബോട്ടാസ് സഹതാരമായിരുന്ന ഹാമിൽട്ടനേക്കാൾ സെക്കൻഡിന്റെ പത്തിലൊന്ന് സമയത്തിന്റെ വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്തെത്തിയത്. 

2017ലെ ചൈനീസ് ഗ്രാൻപ്രീക്ക് ശേഷം ആദ്യമായി റെഡ് ബുൾ ഡ്രൈവർക്ക് ആദ്യ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ എത്താനായില്ല. റെറേസിനിടെ വെർസ്റ്റാപൻ കാറിൽ നിന്നും ഇറങ്ങിവന്ന് താൻ സുരക്ഷിതനല്ലെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് റേസ് ഡയറക്ടർ ചാർലി വൈറ്റിങ് റെഡ് ഫ്ളാഗ് ചെയ്ത് റേസ് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. 

ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ഡാനിയൽ റിക്കിഡാർഡോയുടെ റെഡ് ബുൾ രണ്ടാം റൗണ്ടിൽ പുറത്തായതോടെ മക്ലാരന്റെ ഫെർണാണ്ടോ അലോൺസോ 15ാം സ്ഥാനത്ത് എത്തി. അവസാന ലാപ്പിൽ ട്രാക്കിന് പുറത്തുപോയ റോമൈൻ ഗ്രോസ്ജീനും അയോഗ്യനായി. 

മാർക്കസ് എറിക്സന്റെയും ചാൾസ് ലേക്ലറുടെയും സ്യൂബേർസ് അവസാന ലാപ്പിൽ പുറത്തായപ്പോൾ സെർജി സിറോട്ട്കിന്റെയും ലാൻസ് സ്റ്റോറിന്റെയും വില്യംസ് ആദ്യഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed